28.4 C
Kottayam
Friday, May 3, 2024

ബസ്സിനുള്ളിൽ വെച്ച് പതിനൊന്ന്കാരിയുടെ പാവാട പൊക്കി,പ്രതിക്ക് എട്ട് വർഷം തടവും 25,000 രൂപ പിഴയും

Must read

തിരുവനന്തപുരം : ബസ്സിനുള്ളിൽ വെച്ച് പതിനൊന്ന്കാരിയുടെ പാവാട പൊക്കിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതി വേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ വീട്ടിൽ സഫ്ദർ സുധീർ (22)നെയാണ് ജഡ്ജി ആജ് സുദർശൻ (Aaj Sudarsan) ശിക്ഷിച്ചത്.

പിഴ തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2020 ജനുവരി ആറ് വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് കിഴക്കെക്കോട്ട ബസ്സ് സ്റ്റാൻ്റിൽ എത്തി വീട്ടിലേക്ക് പോകാൻ കുട്ടി ബസ്സിൽ കയറിയപ്പോഴാണ് സംഭവം.

പിൻഭാഗത്ത് നിന്നിരുന്ന പ്രതി കുട്ടിയുടെ പാവാട പൊക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടിച്ച് ഫോർട്ട് പൊലീസിൽ ഏൽപ്പിച്ചു.ഈ സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകി.


പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ്.വിജയ് മോഹൻ, അഡ്വ.എം. മുബീന എന്നിവർ ഹാജരായി.കേസിൽ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി.പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.ഫോർട്ട് എസ് ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week