സെക്‌സ് ആസ്വദിക്കാന്‍ പുതുവഴി തേടി ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യുഡല്‍ഹി: ഇന്ത്യയിലെ വിവാഹിതരായ പുരുഷന്‍മാരെ സെക്‌സ് ആസ്വദിക്കാന്‍ പുതുവഴികള്‍ തേടുന്നതായി പുതിയ റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങള്‍ ഇന്ത്യയിലും വ്യാപകമായി എന്നതാണ് റിപ്പോര്‍ട്ട്. ഒട്ടുമിക്ക ഡേറ്റിങ് ആപ്പുകള്‍ക്കും കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഗൂഗിളിന്റെ സേര്‍ച്ചിങ് റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നതും ഡേറ്റിങ് തന്നെയാണ്.
ലോകത്തെ മുന്‍നിര ഡേറ്റിങ് ആപ്പായ ടിന്‍ഡറിന്റെ സര്‍വെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവിഹിത ബന്ധങ്ങള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ യുവാക്കളുടെ എണ്ണം കുത്തനെ വര്‍ധിച്ചെന്നാണ് കാണിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ പണക്കാരും സാധാണക്കാരും ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പങ്കാളികളെ കണ്ടെത്തി സെക്‌സ് ആസ്വദിക്കുന്നു എന്നാണ് സര്‍വെ പറയുന്നത്.
ഏഴ് നഗരങ്ങളിലായി ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന 18 നും 34 നും ഇടയില്‍ പ്രായമുള്ള 80 ശതമാനം ഇന്ത്യക്കാരും ലൈംഗിക ബന്ധത്തെ ജീവിതത്തിലെ ഒരു പ്രധാന വശമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് ടിന്‍ഡര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ഡേറ്റിങ് ആപ്ലിക്കേഷനുകളാണ് യുവാക്കളെ അവിഹിത ബന്ധങ്ങള്‍ തേടുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡേറ്റിങ് ആപ്പ് വിപണി സമീപ വര്‍ഷങ്ങളില്‍ വന്‍ മുന്നേറ്റത്തിലാണ്. ഇപ്പോള്‍ രാജ്യാന്തര ആപ്പുകളായ ടിന്‍ഡര്‍, ഗ്രിന്‍ഡര്‍, ബംബിള്‍, ഒക്യുപിഡ്, ട്രൂളിമാഡ്ലി പോലുള്ള നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ സജീവമാണ്.