ഒരു രാത്രിയ്ക്ക് 30000 രൂപ! കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം വ്യാപകമാകുന്നു
കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോയല്‍പാര്‍ക്ക് ഹോട്ടലിനു മുന്നില്‍ വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. ഡേറ്റിംഗ് ഗ്രൂപ്പിലൂടെയുള്ള വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിംഗ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നതോടെ യുവാവിനെ നടുറോഡിലിട്ട് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരിന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ഡേറ്റിംഗ് ഗ്രൂപ്പില്‍പ്പെട്ട യുവതികള്‍ക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്‌സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. നിരവധി യുവാക്കള്‍ ഡേറ്റിംഗ് ഗ്രൂപ്പുകളുടെ വലയിലായെന്നും വിവരമുണ്ട്.
സംഭവത്തെക്കുറിച്ച് ആലപ്പുഴക്കാരനായ യുവാവ് പറഞ്ഞ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. പെണ്‍വിഷയങ്ങളില്‍ താല്‍പര്യമുള്ള ഒരു ഡേറ്റിംഗ് ഗ്രൂപ്പില്‍ അംഗമായതിനെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയായിരുന്നു. പിന്നീട് സ്ഥിരം ചാറ്റിംഗ് ആയിരുന്നു. പിന്നീട് സംഗമിക്കാന്‍ ആഗ്രഹിച്ച യുവാവ് ഇക്കാര്യം പെണ്‍കുട്ടിയോടു പറഞ്ഞപ്പോള്‍ അവള്‍ ആവശ്യപ്പെട്ടത് 30000 രൂപയായിരുന്നു. എങ്ങനെയും കാര്യം നടന്നാല്‍ മതിയെന്നു കരുതിയ യുവാവ് സമ്മതംമൂളുകയും ചെയ്തു. തുടര്‍ന്ന് കൊച്ചിയില്‍ വച്ച് ഇരുവരും നേരില്‍ കണ്ടുമുട്ടിയെങ്കിലും യുവാവിന് പെണ്‍കുട്ടിയെ ഇഷ്ടമായില്ല. എന്നാല്‍ യുവാവിന്റെ അവസ്ഥ കണ്ട പെണ്‍കുട്ടി ഇയാള്‍ക്ക് വീട്ടമ്മയായ മറ്റൊരു യുവതിയെ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
പിന്നീട് വീട്ടമ്മയുമായായിരുന്നു ഇയാളുടെ ചാറ്റിംഗ്. എന്നാല്‍ ചാറ്റിംഗ് ലീക്കായതോടെ ഇതിന്റെ പിന്നില്‍ യുവാവാണെന്നു സംശയിച്ച വീട്ടമ്മ ഇയാള്‍ക്കിട്ട് പണി കൊടുക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മറ്റൊരു പെണ്‍കുട്ടിയെ യുവാവുമായി അടുപ്പിക്കുകയായിരുന്നു ആദ്യ പടി. ഈ പെണ്‍കുട്ടിയുമായി ചാറ്റിംഗിലൂടെ അടുത്ത യുവാവ്. ഈ പെണ്‍കുട്ടിയുടെ വാക്കുവിശ്വസിച്ച് ഹോട്ടലിലെത്തിയപ്പോള്‍ യുവാവിനെ വീട്ടമ്മ ഗുണ്ടകളെ വിട്ട് തല്ലിക്കുകയായിരിന്നു. ഇത്തരം ഡേറ്റിംഗ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു ലക്ഷത്തിനടുത്ത് തുകയാണ് യുവതികള്‍ക്കൊപ്പം ഒരു രാത്രി ചിലവഴിക്കാനായി യുവാക്കള്‍ ചെലവാക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പില്‍ വൃദ്ധരായ ആളുകള്‍ വരെയുണ്ടെന്നതാണ് മറ്റൊരു വസ്തുത.