മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധമെന്ന് സംശയം; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു
ഫ്‌ളോറിഡ: മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം. ഇരുവരും ചേര്‍ന്നുള്ള മദ്യപിച്ച ശേഷം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മിയാമി ബീച്ചിലാണ് സംഭവം. എസ്‌പെരന്‍സ ഗോമസ് കാമുകനോടൊപ്പം ബിയര്‍ കുടിക്കുകയായിരുന്നു. അര്‍ദ്ധ രാത്രിയില്‍ കാമുകന്റെ ഒരു പെണ്‍സുഹൃത്തും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കുറച്ച് സമയത്തിന് ശേഷം സുഹൃത്ത് പോയി. എന്നാല്‍ പ്രകോപിതയായ ഗോമസ്, കാമുകന്‍ ആ സ്ത്രീയുമായി കിടക്ക പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചു വഴക്കിട്ടു.
യുവതി അവനെ ശകാരിക്കുകയും കൈകളില്‍ കൂട്ടിപ്പിടിച്ച ശേഷം കത്തി ഉപയോഗിച്ച് കുത്താന്‍ തുടങ്ങിയെന്നും പോലീസ് സ്റ്റേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ യുവതി കാമുകന്റെ ലിംഗത്തില്‍ കടിക്കുകയായിരുന്നു. സംഭവത്തില്‍ ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റോ എന്ന് വ്യക്തമല്ല.