22.9 C
Kottayam
Friday, December 6, 2024

അഭിനന്ദനെ പരിഹസിച്ചതില്‍ തെറ്റില്ല, അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് ശശി തരൂര്‍; വ്യാപക പ്രതിഷേധം

Must read

തിരുവനന്തപുരം: അഭിനന്ദന്‍ വര്‍ധമാനെ പരസ്യത്തിലൂടെ പരിഹസിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. അഭിനന്ദനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ല, പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യന്‍ ജനത രാജ്യത്തിന്റെ അഭിമാനമായി കാണുന്ന അഭിനന്ദനെ അപമാനിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് പാക്കിസ്ഥാനെ ന്യായീകരിച്ച് തരൂര്‍ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിയിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ചായിരുന്നു പാക്ക് ടി.വി പരസ്യം. ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്റെ വിഡിയോ രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക്ക് സൈനികര്‍ക്കൊപ്പം അഭിനന്ദന്‍ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇതിന്റെ വികലമായ അനുകരണമാണ് പരസ്യം. പാക്കിസ്ഥാന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കിയത്. ഈ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇത് അനുകരിച്ചാണ് പാക്ക് ചാനലിന്റെ പരസ്യം. അഭിനന്ദന്‍ വര്‍ധമാനെപ്പോലെ തോന്നിക്കുന്ന ഒരാളാണ് ദൃശ്യത്തില്‍. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ദൃശ്യത്തിലില്ലാത്ത ഒരാള്‍ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാള്‍ നല്‍കുന്നത്.

ഒടുവില്‍, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാന്‍ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അര്‍ഥത്തില്‍ ‘LetsBringTheCupHome ‘എന്ന ഹാഷ്ടാഗോടെ പരസ്യം അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

കൊല്ലം – എറണാകുളം മെമു നീട്ടിയിട്ടും യാത്രാദുരിതം മാറുന്നില്ല, മൂന്ന് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് വേണം, ഒപ്പം ശനിയാഴ്ച സർവീസും; ആവശ്യങ്ങളിങ്ങനെ

കൊച്ചി: കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന മെമു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച കൂടി സർവീസ് നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി യാത്രക്കാർ. നവംബർ 29 വരെയുണ്ടായിരുന്ന...

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ...

ഗഫൂറിന്‍റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക്...

ഗുണനിലവാരമില്ല;ഈ മരുന്നുകൾ സംസ്ഥാനത്ത്‌ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു....

Popular this week