CrimeHome-bannerKeralaNews

സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ എ.സി.പിയെ ചോദ്യം ചെയ്തു

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി: പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാല്‍ വെള്ളിയാഴ്ച്ച് വൈകിട്ടാണ് എ.സി.പിയെ ചോദ്യം ചെയ്തത്.

എ.സി.പിയുമായുണ്ടായ തര്‍ക്കത്തിനുശേഷമാണ് നവാസിനെ കാണാതായത്. ഇരുവരും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ നടന്ന സംസാരത്തെക്കുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ട്. മേലുദ്യോഗസ്ഥര്‍ കള്ളക്കേസെടുക്കാന്‍ പ്രേരിപ്പിച്ചെന്ന നവാസിന്റെ ഭാര്യയുടെ ആരോപണം, അമിത ജോലിഭാരം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലുള്‍പ്പെടെയുള്ളവ എ.സി.പിയില്‍നിന്ന് ശേഖരിച്ചതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button