തിരുവനന്തപുരം: ബി.ജെ.പിയുടെ സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി ശശി തരൂര്‍ എംപി. സമൂഹത്തിലുള്ള വില്ലന്മാര്‍ സിനിമയിലുള്ളവരേക്കാള്‍ ഭീകരന്മാരാണെന്നും അവരെ നേരിടാന്‍ സിദ്ധാര്‍ഥിനെ പോലെയുള്ളവര്‍ക്ക് മാത്രമേ കഴിയൂ എന്നുമാണ് ശശി തരൂര്‍ കുറിച്ചത്. ഇന്നലെയാണ് തന്റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബിജെപി പുറത്തുവിട്ടുവെന്നും 500ലേറെ ഭീഷണി സന്ദേശങ്ങള്‍ വന്നുവെന്നും താരം വ്യക്തമാക്കിയത്.
‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്. അത് ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് കാരണം. വളരെ വിരളമായി സിദ്ധാര്‍ഥിനെ പോലുള്ളവര്‍ക്കെ അതിന് കഴിയൂ’; ശശി തരൂര്‍ ട്വീറ്റ് ചെയ്ന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെകേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥ് രം?ഗത്തെത്തിയിരുന്നു. മോദിയുടെ പഴയ ട്വീറ്റുകളും കുത്തിപ്പൊക്കിയായിരുന്നു വിമര്‍ശനം. അതിന് പിന്നാലെയാണ് താരത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായത്.
‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്ബറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.