24.9 C
Kottayam
Friday, June 5, 2026

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, ചിതയില്‍ വെച്ചപ്പോള്‍ ജീവന്റെ തുടിപ്പ്, 72കാരിയുമായി ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുപാഞ്ഞു; ഒടുവില്‍

Must read

റായ്പൂര്‍: മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 72കാരിയുടെ മൃതദേഹം ചിതയില്‍ വെച്ചതിന് ശേഷം ജീവന്റെ തുടിപ്പ്. സംസ്‌കാരത്തിന് തൊട്ടുമുന്‍പ് ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നത് മുന്‍പ് 72 കാരി മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

റായ്പൂരിലെ ഭീം റാവു അംബേദ്ക്കര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 72 കാരി മരിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്‌കാരത്തിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിതയില്‍ മൃതദേഹം വെച്ച ശേഷമാണ് 72കാരിക്ക് ജീവനുള്ളതായി തിരിച്ചറിഞ്ഞത്. സംസ്‌കാരത്തിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് 72കാരി ജീവനോടെ ഇരിക്കുന്ന കാര്യം കണ്ടെത്തിയത്.

ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. അബോധാവസ്ഥയിലായ നിലയിലാണ് ലക്ഷ്മി ഭായിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നു. ഇസിജി ഉള്‍പ്പെടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധ കുറവല്ലെന്നും ആശുപത്രിയിലെ തന്നെ ജീവനക്കാരിയായ ലക്ഷ്മി ഭായിയുടെ ചെറുമകള്‍ ഇതിനെല്ലാം സാക്ഷിയാണെന്നുമാണ് അധികൃതരുടെ ഭാക്ഷ്യം.

ശ്മശാനത്തില്‍ വച്ച് ലക്ഷ്മി ഭായിയുടെ ശരീരത്തില്‍ താപനില ഏറിയും കുറഞ്ഞും നില്‍ക്കുന്നത് അമ്പരപ്പിച്ചതായി ചെറുമകള്‍ നിധി പറയുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഓക്സിജന്‍ ലെവല്‍ 85 വരെ ഉയര്‍ന്നു. രോഗിക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

- Advertisement -

ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി നിധി ആരോപിക്കുന്നു. ആശുപത്രിയിലെ ഇസിജി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ ആരും തന്നെ സഹകരിച്ചില്ലെന്നും നിധി പറയുന്നു. ഡോക്ടര്‍മാര്‍ ശരിയായ രീതിയില്‍ നോക്കിയിരുന്നുവെങ്കില്‍ തന്റെ മുത്തശ്ശി ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് നിധി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week