തിരുവനന്തപുരം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് സോളാര്‍ വിവാദ നായിക സരിത എസ്.നായര്‍.തിരുവനന്തപുരം കരിമഠം കോളനിയിലാണ് സരിത സഹായവുമായി എത്തിയത്. വീടുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കുള്ള ലാക്ടോജന്‍,ഡയപ്പറുകള്‍ എന്നിവയൊക്കെ സരിത എത്തിച്ചു.
സര്‍ക്കാരുകളില്‍ നിന്നുള്ള സാഹയങ്ങള്‍ ഇവിടങ്ങളില്‍ ലഭിയ്ക്കുന്നുണ്ടെങ്കിലു അഞ്ചും ആറും കുടുംബങ്ങള്‍ക്ക് സാധനസാമഗ്രികള്‍ പര്യപ്തമാകുന്നില്ലെന്നാണ് കോളനിവാസികളുടെ പരാതി.കഴിഞ്ഞ ദിവസങ്ങളില്‍ വിളവൂര്‍ക്കല്‍,മലയിന്‍കീഴ് എന്നിവിടങ്ങളിലും സരിത സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. സോളാറടക്കം വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാര്‍ തികഞ്ഞ സ്‌നേഹത്തോടെയാണ് ഇടപെടുന്നതെന്ന് സരിത പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News