കൊച്ചി:കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സമൂഹത്തില്‍ ഇപ്പോഴും സ്ത്രീകൾക്ക് മോശം അനുഭവങ്ങള്‍ നേരിടാറുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ കാറ്റില്‍ പറത്തി പല സംഭവങ്ങളും നടക്കുന്നുണ്ട്. പല പെണ്‍കുട്ടികളും സ്ത്രീകളും ചതിക്കുഴിയില്‍ പെട്ടു പോകുന്ന വാർത്ത നിറനാദരം കേൾക്കാറുണ്ട്. ഇപ്പോഴിതാ എഴുതത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി സ്ത്രീ സുരക്ഷയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
സ്ത്രീകള്‍ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി ആണുങ്ങളെ വീട്ടില്‍ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോള്‍ മനസ്സില്‍ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അര്‍ത്ഥമുണ്ട്. അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ് എന്നാണ്.- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. .
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേര്‍ തമ്മില്‍ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തില്‍, അനുവാദമില്ലാതെ, താല്‍പര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല,ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാലും ഉള്ളില്‍ പ്രാകൃത ജീവികളാണ് പലരും.സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരില്‍ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോള്‍ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികള്‍ നടത്തുന്നത്? അന്തസ്സ് കെട്ട ആര്‍ത്തികള്‍ കാണിക്കുന്നത്?.
സ്ത്രീകള്‍ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി ആണുങ്ങളെ വീട്ടില്‍ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോള്‍ മനസ്സില്‍ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അര്‍ത്ഥമുണ്ട്. അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ് എന്നാണ്.