29.4 C
Kottayam
Saturday, June 6, 2026

റെക്കോര്‍ഡുകള്‍ ഭേദിച്ച് ദൃശ്യം 2; കളക്ഷ്ന്‍ റിപ്പോര്‍ട്ട് കണ്ട് കണ്ണു തള്ളി സിനിമാ ലോകം

Must read

കൊച്ചി:പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിന്
വന്‍ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. ഇന്ത്യയിലും പുറത്തും സംസാരവിഷയമായിരുന്നു ദൃശ്യം 2 എന്ന ചിത്രവും ജീ്തുജോസഫ് എന്ന സംവിധായകന്റെ
മികവും. നല്ലൊരു കൂട്ടിക്കെട്ടില്‍ സംഭവിച്ച ചിത്രം റെക്കോര്‍ഡുകള്‍
കീഴടക്കി കുതിക്കുകയാണ്. ദിനംപ്രതി ചിത്രത്തിന് വിവിധകോണുകളില്‍ നിന്നാണ്
മികച്ച പ്രതികരണം കിട്ടുന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട്
ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം.
കണ്ടവര്‍ക്കെല്ലാം ഒന്നേ പറയാനുള്ളൂ, അത്യുഗ്രന്‍.

ചിത്രത്തില്‍ മോഹന്‍ലാലും മീനയും അന്‍സിബയും എസ്തര്‍ അനിലും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും ചിത്രത്തിലെ ചെറിയ വേഷങ്ങളില്‍ എത്തിയവര്‍ക്ക് വരെ വലിയ പിന്തുണയാണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ആണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍. അതിനിടയിലാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടിനെ പറ്റിയുള്ള സൂചനകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ കളക്ഷന് കാര്യത്തിലും ചിത്രം ഏറെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനകം തന്നെ ചിത്രം
ഏതാണ്ട് 40 കോടിയോളം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെ 20 കോടി രൂപയാണ് ചിത്രം നേടിയത്
എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 25 കോടി രൂപയ്ക്കാണ്
ചിത്രത്തിന്റെ ഡിജിറ്റല്‍ റയ്ട്ട്സ് വിറ്റുപോയത് എന്നും അറിയുന്നു. ഏതാണ്ട്
20 കോടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഡബിള്‍
ബ്ലോക്ക്ബസ്റ്റര്‍ ആയാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ആദ്യ ഭാഗം
ഇറങ്ങി 7 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാം ഭാഗം റിലീസായത്. ആശിര്‍വാദ്
സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യത്തിന്റെ രണ്ട്
ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്.

ദൃശ്യം 2 ന്റെ തെലുങ്ക്റീമേക്കിനും തുടക്കമായി. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ നടന്ന പൂജാ
ചടങ്ങില്‍ ജീത്തു ജോസഫ്, ചിത്രത്തില്‍ നായകനാവുന്ന വെങ്കടേഷ്,
ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് ഹൈദരാബാദില്‍ തുടങ്ങും. ‘ദൃശ്യം
2’ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

- Advertisement -

മുതിര്‍ന്ന നടി ശ്രീപ്രിയയാണ്
ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. എന്നാല്‍
രണ്ടാം ഭാഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആദ്യഭാഗത്തിലേതുപോലെ
മീനയും എസ്തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കില്‍ അവതരിപ്പിക്കും.
ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍
തിയറ്റേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week