KeralaNews

‘എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും’; വെല്ലുവിളിച്ച് കെ.എം ഷാജി

തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്ത് നിന്നു അയോഗ്യത കല്‍പ്പിക്കാന്‍ കാരണക്കാരായവര്‍ക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി കെഎം ഷാജി എംഎല്‍എ. തനിക്ക് എതിരെ പ്രവര്‍ത്തച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന് ഷാജി വെല്ലുവിളിക്കുന്നു. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത്‌ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരോക്ഷ ഭീഷണി ഉയര്‍ത്തിയത്.

അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുക തന്നെ ചെയ്യും, അവന്‍ ഏത് കൊമ്പത്തെ അവനായാലും. ഒരു സംശയവും നിങ്ങള്‍ വിചാരിക്കേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ പണത്തിന്റെ കണക്കും പുറത്ത് കൊണ്ടുവരും. അതാരായിരുന്നാലും. പാര്‍ട്ടിക്കകത്ത് പണ്ടുണ്ടായിരുന്നോ എന്നോ പുറത്തുണ്ടായിരുന്നെന്നോ നോക്കുന്ന പ്രശ്‌നമില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

കെഎം ഷാജിയുടെ വാക്കുകള്‍;

അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുക തന്നെ ചെയ്യും, അവന്‍ ഏത് കൊമ്പത്തെ അവനായാലും. ഒരു സംശയവും നിങ്ങള്‍ വിചാരിക്കേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ പണത്തിന്റെ കണക്കും പുറത്ത് കൊണ്ടുവരും. അതാരായിരുന്നാലും. പാര്‍ട്ടിക്കകത്ത് പണ്ടുണ്ടായിരുന്നോ എന്നോ പുറത്തുണ്ടായിരുന്നെന്നോ നോക്കുന്ന പ്രശ്‌നമില്ല.

എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നു പോകാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. മനുഷ്യനാണ്. അനാവശ്യമായി തെരുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കാര്യങ്ങള്‍ ഞാന്‍ അങ്ങനെ വിട്ടു കളയും എന്ന് ആരും ധരിക്കരുത്.

യു.ഡി.എഫ് വന്നാല്‍ എല്ലാം മറന്നു പോകുന്ന ഒരു രീതിയുണ്ട്. എന്നാല്‍ മറക്കാതെ കാത്തുവെക്കും കെ.എം ഷാജി. 2016ല്‍ എല്ലാം പരിശോധിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. എനിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി കിണറ്റില്‍ വരെ ഇറങ്ങി തപ്പി. ഒന്നും കിട്ടാതെ വന്നപ്പോഴാണ് വൃത്തികെട്ട ഒരു ആരോപണം എനിക്കെതിരെ ഉന്നയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker