26.7 C
Kottayam
Tuesday, November 5, 2024
test1
test1

കുട്ടനാട്ടുകാര്‍ കഴുത്തറ്റം വെള്ളത്തില്‍ കിടന്നിട്ടാണ് പലസ്തീന്‍കാരേയും ലക്ഷദ്വീപുകാരെയും സേവ് ചെയ്യാന്‍ ആവിശ്യപ്പെടുന്നതെന്ന്; സന്തോഷ് പണ്ഡിറ്റ്

Must read

കൊച്ചി: കുട്ടനാട്ടുകാര്‍ കഴുത്തറ്റം വെള്ളത്തില്‍ കിടന്നിട്ട് ആണ് പലസ്തീന്‍കാരേയും ലക്ഷദ്വീപുകാരെയും സേവ് ചെയ്യാന്‍ ആവിശ്യപ്പെടുന്നതെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അവര്‍ക്ക് കൊടുക്കുന്നത്ര പ്രാധാന്യമില്ലെങ്കിലും കുറച്ചെങ്കിലും കരുതല്‍ കുട്ടനാടിനോടും വേണമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കശ്മീരിനെയും പാലസ്തീനെയും ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാല്‍ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നതിന് കുറിച്ചും ചെറുതായി ചിന്തിച്ചു തുടങ്ങാം.

സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശത്തു ജീവിക്കുന്ന ജനവിഭാഗമാണ് ആലപ്പുഴയിലെ കുട്ടനാട്ടുകാര്‍. അതിനാല്‍ തന്നെ ചെറിയ ഒരു മഴ പെയ്യുമ്പോഴേ പ്രളയം ഉണ്ടാകുന്നു. അവിടുത്തെ ഭൂരിഭാഗവും സാധാരണക്കാര്‍ ആണ്. ഓരോ വര്‍ഷവും ചുരുങ്ങിയത് മൂന്നു മാസം എങ്കിലും മുങ്ങുന്ന വീടുകളിലാണ് താമസം. നിരവധി ദുരിതങ്ങളില്‍ ജീവിക്കുന്നു.

പൊതുവില്‍ ഇവിടെ ജീവിക്കുന്നവര്‍ ഒരു ”വോട്ട് ബാങ്ക് ‘ ആയി രാഷ്ട്രീയാക്കാര്‍ കരുതാറില്ല. അതിനാല്‍ വെള്ളത്തിന്റെ നീര്‍ക്കെട്ട് തടയുവാന്‍ കാര്യമായി ഒന്നും അവര്‍ക്കായി ചെയ്യാറുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. പലസ്തീനും ലക്ഷദ്വീപിനും വേണ്ടി കരയുന്ന നടി നടന്മാരും ഈ വിഷയം കണ്ടതായി ഭാവിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ
Save Kuttanadu ..
കശ്മീരിനെയും , പാലസ്തീനെയും , ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാല്‍ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നതിന് കുറിച്ചും ചെറുതായി ചിന്തിച്ചു തുടങ്ങാം . (കേരളത്തിലെ ലക്ഷദ്വീപിലെ save കാരുടെ പ്രതീഷേധം കണ്ടു ”പേടിച്ചു” ലക്ഷദ്വീപില്‍ മദ്യ നിരോധനവും , അംഗനവാടി മറ്റു സ്‌കൂള്‍ കുട്ടികള്‍ക്കും കോഴി കാലും , പോത്തിന്റെയും മൂരിയുടെയും ഇറച്ചി , വലിയ മീന്‍ കഷണങ്ങളും കൊടുത്തു തുടങ്ങിയിട്ടുണ്ടാകും എന്ന് കരുതാം . ഗുണ്ടാ നിയമവും ഇവിടുത്തെ പ്രതിഷേധക്കാര്‍ക്കു സന്തോഷത്തിനായി പിന്‍വലിക്കും എന്ന് കരുതാം .)
ഇനി നമ്മുക്ക് പലസ്തീനില്‍ നിന്നും 4000 KM ദൂരെ ഇന്ത്യ എന്ന രാജ്യത്തിലെ കേരളം എന്ന സംസ്ഥാനത്തിലെ ആലപ്പുഴ എന്ന ജില്ലയിലെ കുട്ടനാട്ടിലേക്കു വരാം .

സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശത്തു ജീവിക്കുന്ന ജനവിഭാഗമാണ് ആലപ്പുഴയിലെ കുട്ടനാട്ടുകാര്‍ . അതിനാല്‍ തന്നെ ചെറിയ ഒരു മഴ പെയ്യുമ്പോഴേ പ്രളയം ഉണ്ടാകുന്നു . അവിടുത്തെ ഭൂരിഭാഗവും സാധാരണക്കാര്‍ ആണ് . ഓരോ വര്‍ഷവും ചുരുങ്ങിയത് മൂന്നു മാസം എങ്കിലും മുങ്ങുന്ന വീടുകളിലാണ് താമസം . നിരവധി ദുരിതങ്ങളില്‍ ജീവിക്കുന്നു .

പൊതുവില്‍ ഇവിടെ ജീവിക്കുന്നവര്‍ ഒരു ”വോട്ട് ബാങ്ക് ‘ ആയി രാഷ്ട്രീയാക്കാര്‍ കരുതാറില്ല . അതിനാല്‍ വെള്ളത്തിന്റെ നീര്‍ക്കെട്ട് തടയുവാന്‍ കാര്യമായി ഒന്നും അവര്‍ക്കായി ചെയ്യാറുമില്ല .
വോട്ടു ചോദിക്കുവാന്‍ വരുന്നവരോട് ”അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ ‘ തന്ത്രപൂര്‍വം പ്രതികരിച്ചു കാര്യം നേടി എടുക്കുന്നതിലും ഈ കുട്ടനാട്ടുകാര്‍ പുറകിലാണ് .
നിലവില്‍ കുട്ടനാടിന്റെ അവസ്ഥ വളരെ മോശപ്പെട്ട നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു .
കുട്ടനാട്ട്കാര്‍ക്ക് ശക്തിയായ മഴപെയ്യുമ്പോള്‍ പേടി ആണ് തന്റെ ആയുഷ്‌കാലം അവന്‍ സമ്പാദിച്ചത് എല്ലാം പോകുമൊ , മൊത്തമായി മുങ്ങി പോകുമോ എന്ന ഭയം .
ആയിരകണക്കിന് ആളുകള്‍ വീടുകളില്‍ വെള്ളം കൊണ്ട് ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ കഴിയുന്നില്ല ആഴ്ചകളോളം വെള്ളം ഇറങ്ങാനും താമസിക്കുന്നുണ്ടു .
സമുദ്ര നിരപ്പ് ഉയരുന്നത് കൊണ്ട് 2050 ആകുംബോഴെക്കും കേരളത്തിലെ നിരവധി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയില്‍ ആകും എന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ പറയുന്നു . അപ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടം കുട്ടനാട് മേഖലക്ക് ആയിരിക്കും .അങ്ങനെ ഒരു ദുരന്തം സംഭവിക്കിന്നതിനു മുമ്പ് അധികാരികള്‍ മേല്‍ നടപടികള്‍ സ്വീകരിക്കുക .

2018 പ്രളയ ശേഷം 7 തവണ കുട്ടനാട്ടില്‍ വെള്ളം കയറി .
കുട്ടനാടിനെ രക്ഷിക്കണമെങ്കില്‍ വീതിയും, ആഴവും അടിയന്തിരമായി വര്‍ദ്ധിപ്പിക്കുകയും, സ്പില്‍വേയുടെ കിഴക്ക് ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന മണ്ണു മൊത്തമായി മാറ്റി കുട്ടനാട്ടില്‍ നിന്നുള്ള നീരൊഴുക്ക് സുഗമമാക്കണം.
തോട്ടപ്പള്ളിയിലും തണ്ണീര്‍മുക്കത്തും വലിയ pump സെറ്റുകള്‍ വെക്കുക എന്നതും ഒരു പ്രതിവിധി ആണ് .
തോട്ടില്‍ മണല്‍ വാരല്‍ അനുവദിച്ചാല്‍ പ്രശ്‌ന പരിഹാരം ആകും.
ദുരിതാശ്വാസത്തിനു ചിലവാക്കുന്നതിലും എത്രയോ കുറച്ചു പണം മതി വെള്ളം വറ്റിക്കാന്‍.
വരുംകാലങ്ങളില്‍ തണ്ണീര്‍മുക്കവും, തോട്ടപള്ളിയും പൂര്‍ണ്ണമായും അടച്ചിട്ട് കൊണ്ട് വെളളം പുറത്തേക്ക് പമ്പ് ചെയ്ത് കളയേണ്ട ടെക്‌നോളജിയിലേക്ക് കുട്ടനാട് പോകേണ്ടിവരും..കുട്ടനാട് സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്നതു കൊണ്ട് സമീപ ജില്ലകളിലെ വെള്ളം അങ്ങോട്ട് വരുന്നു . ആ മൂന്നു ജില്ലകളില്‍ പെയ്യുന്ന വെള്ളം മുഴുവന്‍ കുട്ടനാട്ടുകാരന്‍ കുടിച്ചു വറ്റിക്കുന്നത് പ്രായോഗികം അല്ലല്ലോ ..
കടലിലേക്ക് ഒഴുകുന്നതിലും കൂടുതല്‍ മല വെള്ളമാണ് ആലപ്പുഴയിലേക്ക് ഒഴുകുന്നതു.
കുട്ടനാട്ടുകാര്‍ കഴുത്തറ്റം വെള്ളത്തില്‍ കിടന്നിട്ട് ആണ് പലസ്തീന്‍കാരേയും , ലക്ഷദ്വീപുകാരെയും സേവ് ചെയ്യാന്‍ പോസ്റ്റ് ഇടുന്നത്.. കുട്ടനാടിന്റ രക്ഷയ്ക്ക് കൃത്യമായി ഒള്ള നദി ജലാശങ്ങളുടെ ആഴം കൂട്ടുക.
കുട്ടനാടിന്റെ രെക്ഷയ്ക്ക് ആയി ഒന്നിക്കുക അണ്ണാക്കില്‍ വെള്ളം വരുന്നത് വരെ കാത്ത് നില്‍ക്കാതെ..
കുട്ടനാട് ..വെള്ളത്തിലയി ജീവിതങ്ങള്‍..മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ..
SAVE KUTANADU

(വാല്‍കഷ്ണം … കുട്ടനാടിന്റെ വാര്‍ത്തകള്‍ ചാനലില്‍ അധികം പ്രതീക്ഷിക്കേണ്ട . ചാനലുകാര്‍ക്കു ചുംബന സമരം , അബദ്ധത്തില്‍ വല്ല പാട്ടോ ഡാന്‍സൊ ചെയ്തു വൈറല്‍ ആയവരുടെ വാര്‍ത്തകള്‍, ഏതെങ്കിലും നടി വയറ്റില്‍ ആയാല്‍ പ്രസവിക്കുന്നത് വരെയുള്ള വാര്‍ത്തകള്‍ പിന്നെ പാലസ്തീന്‍ , കശ്മീര്‍ , ലക്ഷ്വദീപിനു വേണ്ടിയുള്ള വാര്‍ത്തകള്‍ ഒക്കെയാണ് റേറ്റിംഗ് കൂട്ടുവാനുള്ള വാര്‍ത്തകള്‍ . അവര്‍ക്കെന്ത് കുട്ടനാട് ?
പിന്നെ കശ്മീരിനും , പലസ്തീനും ലക്ഷദ്വീപിനും വേണ്ടി കരയുന്ന നടി നടന്മാരും ഈ വിഷയം കണ്ടതായി ഭാവിക്കില്ല . ഇതിലൂടെ ഒരു വിഭാഗത്തിന്റെ പിന്തുണയോ , റീചോ, വൈറല്‍ ആവുകയോ ഒന്നും കിട്ടുവാന്‍ ഇല്ലല്ലോ . കുട്ടനാട്ടിലെ ജനങ്ങള്‍ സ്വയം ബുദ്ധിപൂര്‍വം പ്രതിരിധിരോധിക്കുക .. അത്രേയുള്ളു .. )
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.