Entertainment
പുതിയ നൃത്ത വീഡിയോയുമായി ശോഭന; വീഡിയോ പിടിച്ചത് മകള്‍ നാരായണി
മലയാളികളുടെ പ്രിയ താരമായ ശോഭന. താരം ഇരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ വീണ്ടും മടങ്ങിവരവ് അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ നൃത്തത്തിന്റേയും മറ്റു വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ പുതിയ നൃത്ത വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. താരത്തിന്റെ മകളായ അനന്ത നാരായണിയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണിയാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് ശോഭന രസകരമായി കുറിച്ചു.
പുതിയ വിഡിയോയിലൂടെ നൃത്തത്തില്‍ മുദ്രകള്‍ എങ്ങനെ ഉപയോഗിക്കണം എന്നാണ് ശോഭന പഠിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം തന്നെ വിഡിയോ വൈറലായിക്കഴിഞ്ഞു. എന്നാല്‍,ഇതിന് മുന്‍പും ചില നൃത്ത ക്ലാസുകള്‍ ശോഭന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CPfojyyDtSr/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News