അവൾ എനിക്ക് എന്നെന്നും അഭിമാനം! കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതൽ എന്ത് പറയാൻ!
കൊച്ചി:അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നവ്യയെക്കുറിച്ചാണ് ചർച്ച. താരത്തെ സംബന്ധിച്ചുവന്ന വാർത്തകൾക്ക് പിന്നാലെയാണ് നവ്യക്ക് പിന്തുണ നൽകികൊണ്ട് നിരവധിയാളുകൾ രംഗത്ത് വരുന്നത്. ആരൊക്കെ വന്നാലും നവ്യക്ക് പിന്തുണ നൽകേണ്ടത് കുടുംബം തന്നെയാണ്. നവ്യയുടെ സഹോദരനും ഭർത്താവും അടക്കം കൂടുതൽ ആളുകൾ ആണ് സപ്പോർട്ട് നൽകിക്കൊണ്ടെത്തുന്നത്. ഓണത്തിനുപിന്നാലെ നവ്യയെ നെഞ്ചോട് ചേർത്തിയാണ് ഇപ്പോൾ വീണ്ടും നവ്യയുടെ ഭർത്താവ് സന്തോഷ് രംഗത്ത് വന്നിരിക്കുന്നത്.
സുഹൃത്തുക്കൾക്ക് ഗുഡ് നൈറ്റ് പറഞ്ഞുകൊണ്ടാണ് നവ്യ നായരേ ചേർത്തുനിർത്തിക്കൊണ്ട് സന്തോഷ് എത്തിയത്. മുൻകാലത്തെ ഒരു ചിത്രമായിരുന്നു പങ്കിട്ടത് എങ്കിലും നവ്യയെ കടന്നാക്രമിക്കുന്ന ആളുകൾക്ക് നൽകിയ ഒരു ചുട്ട മറുപടിയായിരുന്നു സന്തോഷ് നൽകിയത്. നിരവധി ആളുകളാണ് ഇത് വളരെ നന്നായി എന്നുപറഞ്ഞുകൊണ്ട് സന്തോഷിന് കമന്റുകൾ ഇട്ടത്.
കുടുംബം കുട്ടിച്ചോറാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതൽ എന്ത് പറയാൻ, ഇതിലും മനോഹരമായ മറുപടി മറ്റൊന്നുമില്ല എന്നാണ് ആരാധകർ സന്തോഷിന് മറുപടി നൽകിയത്.2010-ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം.മുംബൈയിൽ ബിസിനെസ്സ്മാനാണ് കോടീശ്വരനായ സന്തോഷ്. ചങ്ങനാശ്ശേരിക്കാരനാണ് സന്തോഷ്.
അവൾ എനിക്ക് എന്നെന്നും അഭിമാനം എന്നാണ് സന്തോഷ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആരെങ്കിലും വിഐപികൾ വീട്ടിലേക്ക് വന്നാലും ഞാൻ അഭിമാനത്തോടെ വീട്ടിലേക്ക് ക്ഷണിക്കും. കാരണം നല്ല രുചികരമായ ഭക്ഷണം വീട്ടിൽ നിന്നും കഴിക്കാം. പുള്ളികാരിക്ക് എല്ലാം മാനേജ് ചെയ്യാൻ ആകും. ‘ഷി എസ് പെർഫെക്ട്’ എന്നാണ് നവ്യയെ കുറിച്ച് സന്തോഷ് പറഞ്ഞത്
മലയാളികളുടെ പ്രിയ നടിയാണ് ഇന്നും എന്നും നവ്യ നായർ. ജീവിതത്തിൽ നാട്യങ്ങൾ ഇല്ലാത്ത വ്യക്തി എന്നാണ് പൊതുവെ നവ്യയെകുറിച്ചു സോഷ്യൽ മീഡിയയുടെ അഭിപ്രായം. മലയാള സിനിമയിലെ ബാലാമണി ആയിട്ടാണ് ഇന്നും നവ്യയെ ആരാധകർ വിശേഷിപ്പിക്കുന്നത്. സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് നവ്യ വിവാഹശേഷം ആദ്യം അഭിനയിച്ചത്.