ഓട്ടോ ഡ്രൈവറുടെ സഞ്ചാരം രാത്രിയില്‍, വീടുകളിൽ കയറി കിടപ്പറ രം​ഗങ്ങളും കുളിമുറി രം​ഗങ്ങളും പകർത്തും, ഒടുവിൽ പിടിയിൽ

മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തിയ നാട്ടുകാരനായ ഓട്ടോ ഡ്രൈവറെ മലപ്പറം പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലി(30) നെയാണ് പോത്തുകല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിഎം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഞെട്ടിക്കുളത്ത് നിന്നു ലഭിച്ച രണ്ടു പരാതികളില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ഫൈസല്‍ ഈ പ്രദേശത്തെ വീടുകളില്‍ രാത്രി എത്തുകയും കുളിമുറികളിലെയും കിടപ്പറകളിലെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.

സമാനമായ കേസില്‍ പ്രതിയെ നേരത്തെയും നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. ഐടി ആക്ട്, കേരളാ പോലീസ് ആക്ട്, ഐപിസി എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിക്കുള്ളത്. ഇയാളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിഐ ശ്രീകുമാറിന് പുറമെ എസ്‌ഐ ജോണ്‍സണ്‍, സിപിഒ ഫൈസല്‍, ഡബ്ല്യിയുസിപിഒ ബിജിത എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News