27.8 C
Kottayam
Sunday, May 5, 2024

മികച്ച ഫോമില്‍, എന്നിട്ടും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്! മറുപടിയുമായി സഞ്ജു സാംസണ്‍

Must read

ഹരാരെ: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് എവിടെ പോയാലും ആരാധകരുണ്ട്. ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിനിടെ നമ്മളത് കാണുന്നുമുണ്ട്. പിന്നീട് വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോഴും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമുണ്ടായില്ല. ഇപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഹരാരെയിലും ഇക്കാര്യം വ്യക്തമായി. ഗ്രൗണ്ടിലെ പ്രകടനത്തിന് പുറമെ സഞ്ജുവിന്റെ സൗമ്യമായ സ്വഭാവവും ഇതിന് കാരണമാണ്.

സഞ്ജു ക്രീസിലെത്തുമ്പോഴെല്ലാം കാണികള്‍ ‘ചേട്ടാ… ചേട്ടാ…’ വിളികളുമായി നിറയും. ഹരാരെയിലും ഇതുകണ്ടു. ഇത്തരത്തില്‍ വിളിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നാണ് സഞ്ജു പറയുന്നത്. ഇന്ന് സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു സഞ്ജു. ”ഇങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്. കാരണം, ഞാന്‍ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. എനിക്ക് വലിയ പിന്തുണ ലഭിക്കുന്നു.

എനിക്ക് തോന്നുന്നത് ഇവിടങ്ങളിലൊക്കെ ഏറെ മലയാളികളുണ്ടെന്നാണ്. വിദേശത്ത് കളിക്കുമ്പോള്‍ ഈ സ്‌നേഹവും പിന്തുണവും എന്ന അത്ഭുതപ്പെടുത്തുന്നു. ഒരു മലയാളി ക്രിക്കറ്ററെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നു. രണ്ടാം ഏകദിനം ഞാന്‍ ഏറെ ആസ്വദിച്ചാണ് കളിച്ചത്. അവര്‍ നന്നായി പന്തെറിയുന്നുണ്ടായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായി.” സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് മാറ്റിനിര്‍ത്തയതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ”കരിയറില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നതിനെ കുറിച്ച് ബോധ്യമുണ്ട്. എല്ലാം പോസിറ്റീവായി എടുക്കാനാണ് എനിക്ക് താല്‍പര്യം. കഴിഞ്ഞ നാലോ- അഞ്ചോ വര്‍ഷമായി ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വെല്ലുവിളികളാണ് എന്നെ മികച്ച താരമാക്കുന്നത്.” സഞ്ജു പ്രതികരിച്ചു.

ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. അതിന് വേണ്ടിയാണ് താരത്തെ ഇന്ത്യ എയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. 

അതേസമയം, സിംബാബ്‌വെക്കെതിരെ മൂന്നാം ഏകദിനത്തില്‍ 13 പന്തില്‍ 15 റണ്‍സാണ് നേടിയത്. 43-ാം ഓവറിലാണ് താരം ക്രീസിലെത്തിയത്. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സഞ്ജു വീഴുകയായിരുന്നു.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week