27.4 C
Kottayam
Thursday, June 4, 2026

കാര്യവട്ടം കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിൽ പൂട്ടിയിട്ടു

Must read

തിരുവനന്തപുരം: കാര്യവട്ടം സ‍ർക്കാർ കോളജില്‍ പ്രസിൻപ്പിലിനെ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്ഐ പ്രവർത്തകന് വീണ്ടും അഡ്മിഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് പ്രിൻസിസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തിചാർജ്ജ് ചെയ്ത മാറ്റിയാണ് പ്രിൻസിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.

 എസ്.എഫ്.ഐ പ്രവർത്തകനായ രോഹിത് രാജ് മുമ്പും കാര്യവട്ടം കോളജിൽ പഠിച്ചിരുന്നു, ഇതിനിടെ നിരവധി പ്രാവശ്യം ഇയാൾ അച്ചടക്ക നടപടി നേരിട്ടു. സ്റ്റാറ്റിസ്റ്റക്സിൽ  മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തിൽ രോഹിത് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി ഇന്ന്  പ്രവേശനം നേടാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയാണ് ഇയാൾ അഡ്മിഷൻ നേടിയത്.

എന്നാൽ  അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിക്ക് വീണ്ടും കോളജിൽ അഡ്മിനഷൻ നൽകാനാവില്ലെന്ന് കോളജ് കൗണ്‍സിൽ തീരുമാനിച്ചു. തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറി പൂട്ടിയിട്ട് ഉപരോധിച്ചത്. കോളജിൻെറ പ്രധാന ഗേറ്റും എസ്എഫ്ഐക്കാര്‍ പൂട്ടിയിട്ടു. പൊലീസ് വാഹനത്തിൽ പ്രിൻസിപ്പലിനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും എസ്എഫ്ഐക്കാർ തടഞ്ഞു. ഇതോടെ കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാര്‍ സ്ഥലത്ത് എത്തി. എസ്എഫ്ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘര്‍ഷത്തിൽ മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം സർവകലാശാല ചട്ടപ്രകാരം രോഹിത്തിന് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായ പഠിക്കാൻ അവകാശമുണ്ടെന്നും പ്രിൻസിപ്പലിൻ്റേത് ധിക്കാര നടപടിയെന്നുമാണ് എസ്.എഫ്ഐയുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week