നമ്മള്‍ എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്, വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം; വിമര്‍ശകര്‍ക്ക് മറുപടിയുമായി സാനിയ ഇയ്യപ്പന്‍
റിയാലിറ്റി ഷോയിലൂടെ എത്തി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമര്‍ശകരുടെ കമന്റുകള്‍ എത്താറുണ്ട്. ഇപ്പോളിതാ ഇതിനെതിരെ രംഗത്തെത്തിരിക്കുകയാണ് താരം.
വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ. നമ്മള്‍ എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണ്. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം. തനിക്ക് വസ്ത്രം വാങ്ങിക്കുവാന്‍ പണം തരുന്നത് അച്ഛനും അമ്മയും ആണ്. അതിനാല്‍ വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ ഗൗനിക്കാറില്ല.
വളരെ ചുരുങ്ങയ ചുറ്റുപാടാണ് തന്റെ ലോകമെന്നും ചുറ്റും ഉള്ളവര്‍ക്കു വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങു എവിടെയോ ഉള്ളവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ ഒരു അവകാശമില്ലെന്നും സാനിയ പറയുന്നു.