26.7 C
Kottayam
Monday, May 6, 2024

ആ മോണ കാട്ടിയുള്ള ചിരി ഏറെ സന്തോഷിപ്പിച്ചു; ഏറ്റവും സന്തോഷം തോന്നിയ നിമിഷം പങ്കുവെച്ച് പിണറായി വിജയന്‍

Must read

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലാം വര്‍ഷം പിന്നിട്ടപ്പോള്‍ ഏറ്റവും സന്തോഷം പകര്‍ന്ന നിമിഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. ഫേസ്ബുക്ക് ലൈവിലൂടെയായിരിന്നു മുഖ്യമന്ത്രിയുടെ മറുപടി.

പാവപ്പെട്ടവരുടെ കൈയില്‍ മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരം. അതില്‍ പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. പല്ലില്ലായത്ത മോണ കാട്ടി അവര്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

അതുപോലെ തന്നെ ഒരുപാട് പേരെ സന്തോഷിപ്പിച്ച വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതിയും. ജനങ്ങള്‍ സന്തോഷിക്കുമ്പോഴാണ് ഒരു സര്‍ക്കാരും സന്തോഷിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

അതേസമയം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ, ഓഖി, പ്രളയം പോലെ പല ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടും സംസ്ഥാനത്തിന്റെ വികസന രംഗം തളര്‍ന്നില്ല. വികസനലക്ഷ്യത്തിനൊപ്പം ദുരന്ത നിവാരണവും കൊണ്ടുപോയി. ഒരുഘട്ടത്തിലും സര്‍ക്കാര്‍ പകച്ചുനിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ നാലു വര്‍ഷങ്ങള്‍ കൊണ്ട് നേടാനായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലാം വര്‍ഷത്തെ േപ്രാഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week