23.1 C
Kottayam
Tuesday, October 15, 2024

നാലുമാസം കൊണ്ട് 26 കിലോ കുറച്ച് സാനിയ മിര്‍സ! വര്‍ക്ക് ഔട്ട് വീഡിയോ കാണാം

Must read

നാലുമാസം കൊണ്ട് 26 കിലോ കുറച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പ്രസവത്തിന് ശേഷമുള്ള തന്റെ വര്‍ക്കൗട്ട് സ്റ്റോറി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച്കൊണ്ട് സാനിയ തന്നെയാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ ഷൊയിബ് മാലിക് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്.

പ്രസവത്തോടെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് നാല് മാസത്തിനുള്ളില്‍ 26 കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. കഠിന പ്രയത്നത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഇത്. നിരവധി സ്ത്രീകള്‍ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനുശേഷവും എങ്ങനെയാണ് ഈ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വേണ്ടി മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കും. ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ മനസ്സിനേയും വര്‍ക്കൗട്ടുകള്‍ പരുവപ്പെടുത്തും- സാനിയ പറയുന്നു.

32 കാരിയായ സാനിയ തന്റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരുവര്‍ക്കും കുഞ്ഞു പിറന്ന സന്തോഷവും സാനിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. 2010ലായിരിന്നു ഷൊയിബ് മാലികുമായുള്ള വിവാഹം.

 

View this post on Instagram

We had documented little ‘tid bits from my post pregnancy journey back to being and feeling healthy and fit again .. I’ve been asked bout my ‘weight loss’ journey sooo many times .. how? When? Which? Where ? So I’ll try to post some of it here everyday or every few days .. I put on 23 kilos when I was pregnant and have managed to lose 26 in span of 4 months or so .. with a lot of hard work ,discipline and dedication .. I read msgs from women allll the time as to how they find it so difficult to come back to ‘normalcy’ after child birth and don’t take care of themselves or don’t find the motivation or inspiration .. Ladies, I just wanna say … if I can do it then anyone else can too .. believe me that one hour or 2 hours a day to yourself will do wonders to you physically but sooo much mentally as well .. ❤️ remember – #Mummahustles ? Ps- this is me after losing a bit of weight already after Izhaan was born .. roughly 2 and a half half months after I delivered ..

A post shared by Sania Mirza (@mirzasaniar) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

ഹേമ കമ്മിറ്റി: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ‘കേസെടുക്കാവുന്ന പരാതികളുണ്ട്’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...

സെഞ്ച്വറിക്ക് തൊട്ടരികിലും തകര്‍ത്തടിച്ചത്‌ എന്തിനെന്ന് സൂര്യ; മറുപടി നല്‍കി സഞ്ജു,കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദ്‌:ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയായ 10 വയസുകാരന്‌

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍...

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

Popular this week