EntertainmentKeralaNews

സാമന്തയ്ക്ക് രണ്ടാം വിവാഹം; സദ്ഗുരുവിന്റെ നിർദ്ദേശപ്രകാരം നടി വീണ്ടും കല്യാണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

ഹൈദരാബാദ്‌:തെന്നിന്ത്യയിലെ താരറാണിയായി വാഴുകയാണെങ്കിലും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണ് നടി സാമന്ത രുത്പ്രഭുവിനെ പ്രതിസന്ധിയിലാക്കിയത്. തെലുങ്ക് നടന്‍ നാഗ ചൈതന്യയെ വിവാഹം കഴിച്ചെങ്കിലും നാല് വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. ശേഷം സിംഗിളായി ജീവിക്കുകയാണ് നടിയിപ്പോള്‍.

ഒപ്പം തമിഴിലും തെലുങ്കിലും ഹിന്ദിയിലും മികച്ച നടിയായി തിളങ്ങുകയാണ് സാമന്ത. ഇടയ്ക്ക് ഗുരുതരമായൊരു ത്വക്ക് രോഗം നടിയെ ബാധിക്കുകയും അതിന്റെ ചികിത്സയിലുമൊക്കെ കഴിയുകയാണ് നടി. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി പോരാടുകയാണെന്നും സാമന്ത പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ രണ്ടാം വിവാഹം സംബന്ധിച്ചുള്ള ചില കഥകളാണ് പുറത്ത് വരുന്നത.

പത്ത് വര്‍ഷത്തിനടുത്ത് നീണ്ട സൗഹൃദത്തിനൊടുവില്‍ 2017 ലാണ് തെലുങ്ക് നടന്‍ നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. സന്തുഷ്ടമായ ജീവിതമായിരുന്നെങ്കിലും വളരെ പെട്ടെന്നാണ് ഇരുവരും വേര്‍പിരിയുന്നത്. നാലാം വിവാഹവാര്‍ഷികത്തിന് തൊട്ട് മുന്‍പ് വേര്‍പിരിയുകയാണെന്ന കാര്യം താരങ്ങള്‍ പുറംലോകത്തെ അറിയിച്ചു. ശേഷം ഇരുവരും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

samantha-

ഇടയ്ക്ക് നാഗ ചൈതന്യ മറ്റൊരു പ്രണയത്തിലായെന്നും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും കഥകള്‍ വന്നു. അപ്പോഴും സാമന്തയുടെ പ്രണയകഥകളൊന്നും പുറത്ത് വന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി സാമന്ത രണ്ടാമതും വിവാഹിതയാകാന് തീരുമാനിച്ചതായി പറയപ്പെടുകയാണ്. മതപ്രഭാഷകനായ സദ്ഗുരു ജഗദീഷ് വാസുദേവിന്റെ ഉപദേശപ്രകാരമാണ് സാമന്ത തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതെന്നാണ് വിവരം.

താമസിയാതെ അദ്ദേഹം തന്നെ നല്ലൊരു വാര്‍ത്ത പുറത്ത് കൊണ്ട് വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ വിവരം എത്രത്തോളം ശരിയാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സാമന്ത ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ വരനായി വരുന്നത് ആരായിരിക്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരുന്നത്.

samantha-

എന്തായാലും സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത് പോലും ഇനിയും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയും സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന താരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യവും ഇനിയും വ്യക്തമല്ല. പ്രണയിച്ച് വിവാഹം കഴിച്ച് 4 വര്‍ഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്. ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും പലരും കുറ്റപ്പെടുത്തിയത് സാമന്തയെയായിരുന്നു.

കുടുംബ ജീവിതത്തിന് നടി പ്രധാന്യം കൊടുക്കാത്തതാണ് നാഗയെ ചൊടിപ്പിച്ചതെന്നും കുഞ്ഞിന്റെ കാര്യത്തില്‍ സാമന്ത വിട്ടുവീഴ്ച നടത്തിയെന്നുമൊക്കെ ആരോപണം വന്നിരുന്നു. എന്നാല്‍ മയോസിറ്റിസ് എന്ന അസുഖം ബാധിച്ചതാണ് കാരണമെന്നും ചിലര്‍ പറയുന്നു. വിവാഹ മോചനത്തിന് ശേഷമാണ് തന്റെ അസുഖവിവരം സാമന്ത പുറംലോകത്തെ അറിയിക്കുന്നത്. ഇപ്പോള്‍ സുഖം പ്രാപിച്ച് പതിവ് ജീവിതത്തിലേക്കും സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടി.

 samantha-ruth

മുന്‍പും സാമന്തയെ ചുറ്റിപ്പറ്റി നിരവധി പ്രവചനങ്ങള്‍ നടന്നിരുന്നു. നടി വിവാഹമോചിതയായല്‍ കരിയര്‍ പോലും തകര്‍ന്ന് പോകുന്ന സ്ഥിതിയിലേക്ക് എത്തുമെന്നാണ് മറ്റൊരു ജോത്സ്യന്‍ പറഞ്ഞിരുന്നത്. സാമന്തയ്ക്ക് പരാജയമാണെങ്കില്‍ നാഗ ചൈതന്യ ജീവിതത്തില്‍ ഉയരങ്ങളിലേക്ക് എത്തിയേക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ ഇത് നേരെ മറിച്ചാണ് താരങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.

തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് സാമന്ത ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. അതുപോലെ ഷൂട്ടിങ്ങ് നടക്കുന്നതും പോസ്റ്റ് പ്രൊഡക്ഷനിലുമായി നിരവധി ചിത്രങ്ങള്‍ നടിയ്ക്കുണ്ട്. യശോദ ആണ് അവസാനമെത്തിയ സാമന്തയുടെ സിനിമ. ഇനി ശാകുന്തളം എന്ന ചിത്രം ഉടനെ റിലീസിനെത്തും.

ഇതിനിടയില്‍ വെബ് സീരിസുകളിലും സാമന്ത സജീവ സാന്നിധ്യമാണ്. എന്നാല്‍ നാഗ ചൈതന്യ വലിയ പ്രതീക്ഷയോടെ പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമകള്‍ പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button