‘ബന്ധം വേർപ്പെടുത്തിയെന്ന് കരുതി അനിയൻ അനിയനല്ലാതെ ആവില്ലല്ലോ;അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാമന്ത
ഹൈദരാബാദ്:സാമന്ത റൂത്ത് പ്രഭു;ഇന്ന് ആ പേര് കേൾക്കുമ്പോൾ തെന്നിന്ത്യൻ സിനിമാപ്രേമികൾ എല്ലാവരും ഒന്നടങ്കം അഭിമാനം കൊള്ളുന്നുണ്ട്. അത്രത്തോളം ഉയരങ്ങൾ കീഴടക്കി ബോളിവുഡിൽ വരെ ചുവടുറപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി. അസുഖം മൂലം ജീവിതം കൂടുതൽ വേദനാജനകമാക്കുമ്പോഴും സാമന്ത മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ലേഡി സൂപ്പർസ്റ്റാർ നയൻതാരയെപ്പോലെ സ്വന്തം ചുമലിൽ ഒരു ബിഗ് ബജറ്റ് സിനിമ ചുമന്ന് വിജയിപ്പിക്കാനുള്ള കഴിവും ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാനും സാമന്തയ്ക്ക് ഇന്ന് സാധിക്കുന്നുണ്ട്. സാമന്ത എന്ന പേര് തന്നെ ഇന്ന് ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന ഒന്നായി മാറി കഴിഞ്ഞു. സാമന്തയുടെ ഓരോ ചലനങ്ങളും എപ്പോഴും ആരാധകർ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അതിനാൽ തന്നെ സോഷ്യൽമീഡിയയിൽ ആക്ടീവായ സാമന്ത തന്റെ ഓരോ വിശേഷങ്ങളും അപ്പപ്പോൾ പ്രേക്ഷകരെ അറിയിക്കും. ഇപ്പോഴിത തന്റെ മുൻ ഭർത്താവിന്റെ സഹോദരൻ അഖിൽ അക്കിനേനിക്ക് പിറന്നാൾ ആശംസിച്ച് സാമന്ത എഴുതിയ വരികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സാമന്ത റൂത്ത് പ്രഭു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് മുൻ ഭർത്താവിന്റെ സഹോദരൻ അഖിൽ അക്കിനേനിയുടെ വരാനിരിക്കുന്ന ചിത്രമായ ഏജന്റിന്റെ തകർപ്പൻ പോസ്റ്റ് പങ്കിട്ട് പിറന്നാൾ ആശംസിച്ചത്. സിനിമയുടെ പോസ്റ്ററിന് മുകളിലാണ് സാമന്ത അഖിലിന് പിറന്നാൾ ആശംസകൾ കുറിച്ചിരിക്കുന്നത്.
അഖിൽ അക്കിനേനിക്ക് ജന്മദിനാശംസകൾ…. യേയ് 28ന് ഏജന്റ… ഇത് തീയാകും.. ഒരുപാട് സ്നേഹം എന്നാണ് സാമന്ത പിറന്നാൾ ആശംസിച്ച് കുറിച്ചത്. ഭർത്താവ് നാഗ ചൈതന്യയിൽ നിന്ന് ബന്ധം വേർപിരിഞ്ഞിട്ടും തന്റെ സഹോദരനെപ്പോലെ തന്നെയാണ് ഇപ്പോഴും അഖിലിനെ സാമന്ത കൊണ്ടുനടക്കുന്നതെന്ന് താരത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
ആരോഗ്യകരമായ ബന്ധം ഇരുവർക്കും ഇടയിൽ ഇപ്പോഴുമനുണ്ടെന്നത് ഇത്തരം കുറിപ്പുകൾ തെളിയിക്കുന്നു. അഖിലിന് ജന്മദിനാശംസകൾ നേരുക മാത്രമല്ല അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ഏജന്റിന്റെ വിജയത്തിന് വേണ്ടിയും ആശംസകൾ നേർന്നു സാമന്ത. സാമന്ത എപ്പോഴും അഖിൽ അക്കിനേനിയെ കുറിച്ച് വാചാലയാകാറുണ്ട്.
അഖിലിന്റെ കഴിവിനെ കുറിച്ചും ശാന്ത സ്വഭാവത്തെ കുറിച്ചുമെല്ലാമാണ് സാമന്ത സംസാരിച്ചിട്ടുള്ളത്. തിരിച്ച് സാമന്തയോട് അഖിലിന് ഉള്ളതും മൂത്ത സഹോദരിയോടെന്നത് പോലുള്ള സ്നേഹമാണ്. സാമന്തയുടെ പോസ്റ്റുകളിൽ എപ്പോഴും കമന്റുമായി അഖിൽ എത്താറുണ്ട്. തനിക്ക് പിടിപെട്ട മയോസൈറ്റിസ് എന്ന രോഗത്തെ കുറിച്ച് സാമന്ത വെളിപ്പെടുത്തിയപ്പോൾ ആദ്യം ആശ്വസിപ്പിക്കാൻ എത്തിയവരിൽ അഖിലുമുണ്ടായിരുന്നു.
പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്നാണ് അഖില്‍ അന്ന് കുറിച്ചത്. ‘നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു.’
‘രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷെ ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും’ എന്നായിരുന്നു സാമന്ത അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി കുറിച്ചത്. സാമന്തയും നാഗചൈതന്യയും ബന്ധം വേർപ്പെടുത്തിയിട്ട് രണ്ട് വർഷത്തോട് അടുക്കാൻ പോവുകയാണ്.
ആ രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂചടുതൽ ആക്രമണം അനുഭവിച്ചത് നടിയാണ്. എന്നാൽ തളർന്ന് പോകാതെ കൂടുതൽ കരുത്താർജ്ജിച്ച് വരികയാണ് സാം ചെയ്തത്. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്.
നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ ഒന്നിലും വ്യക്തതയില്ല. സാമന്തയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ശാകുന്തളമാണ്.