ഊ ആണ്ടാവാ’ ഗാനത്തിന്റെ ആദ്യ ഷോട്ടില്‍ പേടിച്ചു വിറച്ചു; അനുഭവം പറഞ്ഞ് സാമാന്ത
ഹൈദരാബാദ്:തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമാന്ത. തെലുങ്ക്, തമിഴ് എന്നീ സിനിമാ മേഖലകളിലാണ് അഭിനയിക്കുന്നതെങ്കിലും തെലുങ്കിലാണ് പ്രധാനമായും സിനിമകള്‍ ചെയ്യുന്നത്. റൊമാന്റിക് നായികയായി തിളങ്ങിയ സാമാന്ത സൂപ്പര്‍ ഡീലക്‌സ്, ഓ ബേബി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഈ കാഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
തെലുങ്കിലെ നടനായ നാഗ ചൈതന്യയുമായി പ്രണയത്തിലാവുകയും 2017ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പിരിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടി ‘ ഊ ആണ്ടാവാ’ എന്ന ഡാന്‍സ് നമ്പറില്‍ അഭിനയിച്ചത്. ജനങ്ങളെ ഇളക്കി മറിച്ചഗാനമായിരുന്നു അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ‘ഊ ആണ്ടാവാ ‘എന്ന പാട്ട്.
ഗാനം ഇറങ്ങിയ കാലം മുതല്‍ ട്രെന്‍ഡിംഗ് ആയ ഗാനം ഇന്നും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗാനത്തിലെ പോലെ തന്നെ സാമാന്തയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ ഊ ആണ്ടാവാ ഗാനത്തില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സാമാന്ത. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് നടിയുടെ തുറന്നു പറച്ചില്‍.
പുഷ്പയിലെ ‘ഊ ആണ്ടാവാ’യും ദ ഫാമിലി മാനിലെ പ്ലേ രാജിയും തമ്മില്‍ നല്ല സാമ്യമമുണ്ടെന്ന് സാമാന്ത പറഞ്ഞു. ബാഹ്യ ഇടപെടലുകളില്ലാതെ തന്റെ ഇഷ്ടത്തിനൊത്ത് തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും സാമാന്ത പറഞ്ഞിരുന്നു.
അതേസമയം ഗാനത്തിന്റെ ആദ്യ ഷോട്ട് എടുക്കുന്ന സമയത്ത് താന്‍ പേടിച്ചിട്ട് വിറച്ചു പോയി എന്ന് പറയുകയാണ് സാമാന്ത. ഊ ാണ്ടാവാ എന്ന ഗാനത്തില്‍ അഭിനിക്കുക എന്നത് തന്റെ തീരുമാനമാണെന്നും കാരണം തുടക്കത്തില്‍ തനിക്ക് കുറച്ച് പേടിയുണ്ടായിരുന്നെങ്കിലും തനിക്ക് പുതിയ പുതിയ രീതിയില്‍ അഭിനയിക്കുന്നത് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമായിരുന്നു എന്നും സാമാന്ത പറയുന്നുണ്ട്.
ഞാന്‍ എപ്പോഴും അത്ര നല്ലതല്ല എന്ന് സ്വയം തോന്നുന്ന മണ്ഡലങ്ങളില്‍ തന്നെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. എനിക്ക് ഞാന്‍ നല്ല ചന്തവും ഓമനത്വവുമുള്ള ആളാണെന്ന് തോന്നിയിട്ടില്ല, എന്നെ കാണാന്‍ മറ്റു പെണ്‍കുട്ടികളെ പോലെ ആണെന്നും തോന്നാറില്ല. അതുകൊണ്ട് തന്നെ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വെല്ലുവിളി ആയിരുന്നു എന്നും സാമാന്ത പറഞ്ഞു.
‘ ‘ഊ ആണ്ടാവാ..’ പാട്ടിന്റെ ആദ്യത്തെ ഷോട്ട് എടുക്കുന്ന സമയത്ത് ഞാന്‍ പേടികൊണ്ട് വിറക്കുകയായിരുന്നു. കാരണം സെക്‌സി ആയി അഭിനയിക്കുക എന്ന് പറയുന്നത് എന്റെ ഏരിയ അല്ല. പക്ഷെ ഒരു നടി എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും അത്ര സുഖകരമല്ലാത്ത, വിട്ടുകൊടുക്കാത്ത ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകണമെന്ന് ഉറപ്പുവരുത്താറുണ്ട്,’ സാമാന്ത പറഞ്ഞു.
ഇനിയും അതുപോലെ ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു സാമാന്തയുടെ മറുപടി. ഇനി അത്തരം ഡാന്‍സ് നമ്പറുകളൊന്നും ഒരു വെല്ലുവിളിയുള്ള സംഭവമായി തോന്നുന്നില്ല. ആ ഗാനത്തിന്റെ വരികള്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായി തോന്നിയിരുന്നു എന്നും സാമാന്ത പറഞ്ഞു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കുഷിയിലാണ് സാമാന്ത അവസാനമായി അഭിനയിച്ച് പുറത്തുവന്ന ചിത്രം. സാമാന്തയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സിറ്റാഡെല്‍ ആണ്. വരുണ്‍ ധവാന്‍ ആണ് നായകനായെത്തുന്നത്.