‘നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല’; മുകേഷിനൊപ്പമുള്ള ജീവിതത്തിലുണ്ടായ പ്രശ്നം; ആദ്യമായി സൂചന നൽകി മേതിൽ ദേവിക
കൊച്ചി:നർത്തകിയായി ജനപ്രീതി നേടാൻ കഴിഞ്ഞ മേതിൽ ദേവിക മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളിൽ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നൽകാനാണ് മേതിൽ ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന കഥ ഇന്ന് വരെ ആണ് ആദ്യ സിനിമ. മേതിൽ ദേവികയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട് നടനും എംഎൽഎയുമായ മുകേഷുമായുണ്ടായ വിവാഹ ബന്ധവും വേർപിരിയലുമാണ് ഇതിന് കാരണമായത്.
മേതിൽ ദേവികയുടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. രാജീവ് നായർ എന്നാണ് മേതിൽ ദേവികയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. 2002 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് മുകേഷിനെ വിവാഹം ചെയ്യുന്നത്. 2013 ൽ വിവാഹിതരായ ഇവർ 2021 ൽ വേർപിരിഞ്ഞു. ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മേതിൽ ദേവികയിപ്പോൾ.
പലപ്പോഴും ആൾക്കാർ വിചാരിക്കുന്നത് എഴുത്തുകാരൻ രാജീവ് നായരാണ് തന്റെ മുൻ ഭർത്താവെന്നാണ്. എന്നാൽ അദ്ദേഹമല്ലെന്ന് മേതിൽ ദേവിക വ്യക്തമാക്കി. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യൽ മീഡിയയിലേ ഇല്ല. പിരിയുമ്പോൾ പോലും ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തിൽ അങ്ങനെയൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോൾ ദേവാംഗ് ബാംഗ്ലൂരിൽ പഠിക്കുന്നു. വീക്കെന്റിൽ അച്ഛനെ കാണും. അതുമൊരു അനുഗ്രഹമാണെന്ന് മേതിൽ ദേവിക വ്യക്തമാക്കി
മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ലെന്നും മേതിൽ ദേവിക പറയുന്നു. എല്ലാം നല്ലതിനാണ്. വഴക്കിടാതിരിക്കലാണ് തന്റെ വഴി. അതേസമയം ശണ്ഠ ചെയ്യേണ്ടിടത്ത് ചെയ്യാനറിയാം. പാവമേയല്ല. ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല. നമുക്ക് നമ്മളോട് ഒരു ഉത്തരവാദിത്വം ഉണ്ട്. പ്രൊഫഷണലി ആയാലും വീട്ടിലായാലും കുട്ടികളുടെ അടുത്തായാലും നമ്മളോട് നമ്മൾ കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്.
കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കണം വ്യക്തി ജീവിതത്തെ ബാധിച്ചു. ചെറുപ്പത്തിലേ ഞാൻ പ്രോഗ്രസീവാണ്. കല തരുന്ന ഫ്രീ തിംങ്കിഗ് ഉണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി. വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് വന്ന ചോദ്യത്തിനും മേതിൽ ദേവിക മറുപടി നൽകി.
വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷിൽ നിന്നുണ്ടായതെന്ന അറിയാൻ കഴിഞ്ഞു. അത് സത്യമാണോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇത് കേട്ട് കുറച്ച് നിമിഷം നിശബ്ദയായിരുന്ന മേതിൽ ദേവിക കട്ട് എന്ന് പറഞ്ഞു. ഞാൻ നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മൾ നിൽക്കുന്നത് പോലെയിരിക്കുമെന്നും മേതിൽ ദേവിക മറുപടി നൽകി.