ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ സുപ്രീം കോടതിയിലെത്തി; ശബരിമല വിധി ഉടന്‍

ന്യൂഡല്‍ഹി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടക്കം ജഡ്ജിമാര്‍ സുപ്രീംകോടതിയിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം എത്തിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ കോടതി പരിസരത്ത് എത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തീരുമാനം വ്യക്തമാക്കുന്നത്. വിശ്വാസവും ലിംഗനീതിയും അടക്കം ഇഴകീറി പരിശോധിച്ച വിഷയത്തില്‍ സുപ്രിംകോടതി എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരിക്കുകയാണ് രാജ്യം.

അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News