ഭാര്യയെ കൊന്നതെങ്ങനെ കൊലപാതക രീതി വിശദീകരിച്ച് കൊല്ലത്ത് ഭാര്യയുടെ ഘാതകനായ വൈശാഖ്
കൊല്ലം :പെട്ടെന്നുണ്ടായ ദേഷ്യത്തിനിടെ സംഭവിച്ച കയ്യബദ്ധമാണ് ഭാര്യയുടെ മരരണത്തില്‍ കലാശിച്ചതെന്ന് കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഒളിവില്‍ പോയി പന്നീട് കീഴടങ്ങിയ വൈശാഖ്.കുടുംബ പ്രശ്‌നങ്ങളുടെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വൈശാഖ് പോലീസിന് മൊഴി നല്‍കി.
തിങ്കളാഴ്ച വൈകിട്ട് 7 മണിയ്ക്ക് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും വൈശാഖ് പറഞ്ഞു.
മാനസികമായി തകര്‍ന്ന താന്‍ പിന്നീട് ഏതു മാര്‍ഗവും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
മുളവന ചരുവിള പുത്തന്‍ വീട്ടില്‍ കൃതി (25)യെയാണ് കഴിഞ്ഞ ദിവസം രാത്രയി ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28)വിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു