നീക്കം ചെയ്ത വ്യാജ അക്കൗണ്ടുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷമിത് 2 ബില്ല്യണ്‍ ആയിരുന്നു. ഈ കൊല്ലത്തെ മാര്‍ച്ച് മാര്‍ച്ചുവരെയുള്ള ആദ്യപാദത്തില്‍ ഫേസ്ബുക്ക് 2 ബില്ല്യണ്‍ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തില്‍ ഇത് 1.5 ബില്ല്യണ്‍ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 1.7 ബില്ല്യണ്‍ അക്കൗണ്ടുകളായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകളും, കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളുംനീക്കം ചെയ്തിട്ടുണ്ട്.
2020 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ വ്യാജവിവരങ്ങളും, വാര്‍ത്തകളും ധാരാളമായി പ്രതീക്ഷിക്കാം എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിന്റെ വലിയ ഫേക്ക് അക്കൗണ്ട് വേട്ട എന്നാണ് സൂചന.