25.5 C
Kottayam
Friday, June 5, 2026

‘ഭൂമി തീഗോളമായി ചാമ്പലാകും’ ലോകാവസാനം തൊട്ടരികെ! സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രവചനം; പ്രതികരണവുമായി നാസ

Must read

കാലിഫോര്‍ണിയ: ഭൂമിയുടെ അന്ത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നമുക്ക് ചുറ്റും ഒട്ടും പഞ്ഞമില്ല. ഭൂമി പെടുന്നനെ ഇല്ലാതായി തീരുമെന്നത് മുതല്‍ മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകാവസാനം എന്നുവരെയുള്ള അനേകം സിദ്ധാന്തരങ്ങള്‍ നമ്മള്‍ കേട്ട് തഴമ്പിച്ചതായിരിക്കും.

നമ്മുടെ കാലത്തെ ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് തന്‍റെ പ്രവചനങ്ങളില്‍ ഭൂമിയുടെ അവസാനത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കമായിരിക്കുകയാണ് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മരണത്തിന് തൊട്ടുമുമ്പ് 2018ല്‍ ദി സെര്‍ച്ച് ഫോര്‍ ന്യൂ എര്‍ത്ത് എന്ന ഡോക്യുമെന്‍ററിയിലായിരുന്നു ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള തന്‍റെ പ്രവചനങ്ങള്‍ സ്റ്റീഫന്‍ ഹോക്കിങ് പങ്കുവെച്ചത്. 2600-ാം വര്‍ഷത്തെ കുറിച്ചായിരുന്നു ഹോക്കിങിന്‍റെ അവിശ്വസനീയ വാക്കുകള്‍.

- Advertisement -

- Advertisement -

മനുഷ്യന്‍ ഭൂമിയെ ഉപയോഗിക്കുന്നതില്‍ കാതലായ മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഭൂമിയൊരു ഭീമാകാരന്‍ തീഗോളമായി മാറും എന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന്‍റെ പ്രവചനം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഹരിതഗ്രഹ വാതകങ്ങള്‍ എന്നിവയെല്ലാം ഭൂമിയുടെ നാശത്തിന് വഴിവെക്കും എന്ന് അദേഹം മുന്നറിയിപ്പ് നല്‍കി. 

ഭൂമിയില്‍ മനുഷ്യന്‍റെ സുസ്ഥിരമല്ലാത്ത ഊർജ്ജ ഉപഭോഗത്തിന്‍റെയും അമിത ജനസംഖ്യയുടെയും അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് സ്റ്റീഫന്‍ ഹോക്കിങ് ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ജനസംഖ്യ ഭൂമിയെ അസഹനീയവും ചുട്ടുപൊള്ളുന്നതുമായ ഗ്രഹവും വാസയോഗ്യമല്ലാതാക്കി മാറ്റുകയും ചെയ്യുമെന്നും ഹോക്കിങ് നിരീക്ഷിച്ചു. 

- Advertisement -

എന്നാല്‍ ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളെയും ഭൂഉപഭോഗത്തിലെ ആശങ്കകളെയും കുറിച്ചുള്ള സ്റ്റീഫന്‍ ഹോക്കിങിന്‍റെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുഖവിലയ്ക്കെടുക്കുന്നുവെങ്കിലും ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള അദേഹത്തിന്‍റെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ല.

കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നാസ ഭൂമിയെ കുറിച്ച് പഠിക്കുന്നു. എന്നാല്‍ ഭൂമി 2600ല്‍ അവസാനിക്കുമെന്ന് പറയാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നുമാണ് നാസ വക്താവിന്‍റെ പ്രതികരണം. സ്റ്റീഫന്‍ ഹോക്കിങ് മുന്നോട്ടുവെച്ച ചില ആശങ്കകളെ മുഖവിലയ്ക്കെടുക്കുന്ന നാസ ഭൂമിയുടെ ഭാവിക്ക് ഭീഷണിയാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകും എന്നാണ് വ്യക്തമാക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week