24.7 C
Kottayam
Friday, May 17, 2024

റോക്കട്രി – ദി നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്; വേൾഡ്
പ്രീമിയർ മെയ് 19ന്

Must read

ന്യൂഡൽഹി:ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നന്പി നാരായണന്‍റെ ജീവിതം
ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
മെയ് 19ന് ആയിരിക്കും വേൾഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
ആണ് അറിയിച്ചത്.
ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ,
ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ഇതാദ്യമായാണ്
ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും
പാരന്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഇതിന്റെ ഭാഗമായാണ് റോക്കട്രി- ദ നന്പി ഇഫക്ട് പ്രദർശനത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ബോളിവുഡ്, കോളിവുഡ് സൂപ്പർ താരം ആർ. മാധവൻ ആണ്
ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നന്പി നാരായണനായി അഭിനയിക്കുന്നതും.
വരുന്ന ജൂലൈ ഒന്നിന് ചിത്രം ലോകമെന്പാടുമുള്ള
തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും,
ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ്
ചിത്രം നിർമിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നന്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ വ്യക്തി ജീവിതത്തിലും
ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു?
അതാണ് ചിത്രം പറയുന്നത്. ശ്രീ.നന്പി നാരായണന്‍റെ ആത്മകഥ -ഓർമകളുടെ ഭ്രമണപഥത്തിന്റെ
രചയിതാവും ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ
സംവിധായകനുമായ ജി. പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week