രഹ്ന ഫാത്തിമയ്ക്ക് ഇരുട്ടടി, കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ബി എസ് എന് എല്‍ നിർദ്ദേശം

കൊച്ചി: വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ബി എസ് എന് എല്‍ നിർദ്ദേശം നൽകി. മുപ്പത് ദിവസത്തിനകം ക്വാർട്ടേഴ്സിൽനിന്ന് ഒഴിയണം എന്നാണ് നിർദ്ദേശം.

കുട്ടികൾക്കു മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര് ചെയ്ത സാഹചര്യത്തിലാണ് നടപടി.നിർബന്ധിത വിരമക്കിലിന് നേരത്തെ ബിഎസ്എൻഎൽ നോട്ടീസ് നല്കിയിരുന്നു.

നഗ്ന ശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. ഇതില് കോടതി പോലിസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്