33.4 C
Kottayam
Saturday, April 20, 2024

എസ്.എസ്.എല്‍.സിക്ക് റിക്കാര്‍ഡ് വിജയം; 98.82 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

Must read

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇത്തവണ റിക്കാര്‍ഡ് വിജയം. 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 422092 വിദ്യാര്‍ഥികളില്‍ 4,17,101 കുട്ടികളാണ് ഇത്തവണ വിജയിച്ചത്. മോഡറേഷന്‍ നല്‍കിയിരുന്നില്ല. 41906 വിദ്യാര്‍ഥികള്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്. http://keralapareekshabhavan.in, http://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ പോര്‍ട്ടല്‍ വഴിയും സഫലം 2020 മൊബൈല്‍ ആപ് വഴിയും ഫലമറിയാം.

കൂടാതെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവില്‍ ലഭിക്കും. പ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നന്പര്‍ നല്‍കിയാല്‍ വിശദമായ ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുംനിന്ന് പിആ ര്‍ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week