KeralaNews

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്,ചാലക്കുടി പുഴയിൽ ജാഗ്രതാ നിർദ്ദേശം

തൃശൂർ : ജലനിരപ്പുയർന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 424 മീറ്റർ എത്തിയതിനെ തുടർന്നാണ് നടപടി. ജലനിരപ്പുയർന്നതോടെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുകയാണ്.

പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

പ്രളയദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് വരികയാണ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകും.

ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്തി. ഇതിനിടെ കുതിരാനിലെ ദേശീയപാതയുടെ തകർന്ന ഭാഗം പൊളിച്ചു.

തൃശ്ശൂർ കൺട്രോൾ റൂം: 0487-2362424 9447074424

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker