Entertainment
അതീവ ഗ്ലാമറസായി പ്രണവിന്റെ നായിക; ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തിയത്. ഇപ്പോള്‍ താരത്തിന്റെ ഒരു കിടിലന്‍ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. വെള്ള കളര്‍ ടോപ്പ് ധരിച്ച് ഗംഭീര മേക്കോവറിലാണ് റേച്ചലിനെ കാണാന്‍ സാധിക്കുന്നത്.
”നിങ്ങള്‍ക്ക് എന്നെ ബീച്ചില്‍ വൈന്‍ കുടിച്ചു ഇരിക്കുന്നത് കാണാന്‍ സാധിക്കും. അപ്പോള്‍ ഞാന്‍ ചന്ദ്രനോടും നക്ഷത്രങ്ങളോടും സംസാരിച്ചു ഇരിക്കുകയായിരിക്കും” എന്ന കുറിപ്പോടെയാണ് റേച്ചല്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് മോഡലിംഗില്‍ സജീവമായിരുന്ന താരത്തിന്റെ നിരവധി ഫോട്ടോ ഷൂട്ടുകളും വൈറലായിരുന്നു.
https://www.instagram.com/p/CEO_q1mJ0CG/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News