തൊടുപുഴ: തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഇടുക്കി കരിമണ്ണൂര്‍ സ്വദേശികളായ ബിപിന്‍, അജി, ഷെമന്റോ, ശ്യാം, ഷാജി, ഫ്‌ലമന്റ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ജനയുഗം ലേഖകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കരിമണ്ണൂര്‍ സ്വദേശികളായ ബിപിന്‍, അജി, ഷെമന്റോ, ശ്യാം, ഷാജി, ഫ്ളമെന്റ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജനയുഗം ജില്ലാ ലേഖകന്‍ ജോമോന്‍ സേവ്യറിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ജോമോന്റെ തലയ്ക്കും മുഖത്തും പരുക്കേറ്റിരുന്നു.
പന്ത്രണ്ടംഗ സംഘമാണ് ജോമോനെ ആക്രമിച്ചത്. ഇതിലെ അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. പിടിയിലായ പ്രതികളെല്ലാം 18നും 23നും ഇടയില്‍ പ്രായമുള്ളവരാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News