EntertainmentNews
വിജയ് ദേവരകൊണ്ടയുടെ ‘ഡിയര്‍ കോമറേഡ്’ സായ് പല്ലവി നിരസിക്കാനുള്ള കാരണം ഇതാണ്
വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും നായികനായകന്മാരായി എത്തുന്ന ആക്ഷന്‍ പ്രണയ ചിത്രമാണ് ‘ഡിയര്‍ കോമറേഡ്’. രാശ്മികയ്ക്ക് പകരം ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെയായിരുന്നു.
എന്നാല്‍ ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരിന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ അടുത്തിടപഴുകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച താരം ഓഫര്‍ നിരസിക്കുകയായിരുന്നു.
ഇതിന് മുന്‍പ് രണ്ട് കോടി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനില്ല എന്ന താരത്തിന്റെ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News