ആലപ്പുഴ: തുറവൂര്‍ ദേശീയപാതക്ക് സമീപത്തു നിന്നു കഞ്ചാവുചെടി കണ്ടെത്തി. തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ദേശീയപാതയില്‍ നിന്ന് 30 മീറ്റര്‍ പടിഞ്ഞാറുമാറി സരള്‍ ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നുമാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
ഏകദേശം 42 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവുചെടിയാണ് കണ്ടെത്തിയതെന്ന് കുത്തിയത്തോട് എക്‌സൈസ് പറഞ്ഞു. സ്വാഭാവികമായി വളര്‍ന്ന നിലയിലാണ് ചെടി കാണപ്പെട്ടത്.
കഞ്ചാവുചെടി ഈ സ്ഥലത്ത് വളരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. കുത്തിയത്തോട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനേഷ്, പ്രിവന്റിവ് ഓഫിസര്‍ സബിനേഷ് ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രവീണ്‍കുമാര്‍, വിപിന്‍, ശ്രീജിത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News