തളിപ്പറമ്പ്: പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ 19കാരിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2020ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു പ്രണയം നടിച്ചു പാലക്കാട് സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നു പോലീസ് അന്വേഷണം തുടങ്ങി. മരിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. സമൂഹിക മാധ്യമബന്ധങ്ങളും ഇടപെടലുകളും പരിശോധനാ വിധേയമാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News