മുംബൈ: മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ റാണ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ഓക്സിജന്റെ അളവില്‍ കുറവുണ്ടായെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും റാണ പറഞ്ഞു.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ വിവരം അറിയിച്ചിട്ടുണ്ട്. നവി മുംബൈ ആശുപത്രിയില്‍ ചികിത്സ തേടുമെന്നും റാണ അയ്യൂബ് അറിയിച്ചു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റാണാ അയ്യൂബ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് റാണാ അയ്യൂബിന്റെയും സംഘത്തിന്‍െയും നേതൃത്വത്തില്‍ സഹായം എത്തിച്ചിരുന്നു. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News