പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ചെല്ലങ്കാവ് ആദിവാസി കോളനി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് വ്യാജ മദ്യം എത്തിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ചെല്ലാന്കാവ് സ്വദേശി മൂര്‍ത്തി, അരുണ്‍, വാളയാര്‍ പയറ്റുകാട് കോളനിയിലെ രാമന് , അയ്യപ്പന്, ശിവന് എന്നിവരാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News