ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന
മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. വിവാഹ ശേഷം സിനിമയില്‍ നിന്ന് അല്‍പം വിട്ടുനില്‍ക്കുകയായിരിന്നു താരം. എന്നാലും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി എന്നും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ജീവിതത്തിലേയും കരിയറിലേയും ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഭാവനയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷൂട്ടിങ്ങുകള്‍ പുനരാരംഭിച്ചതിന് പിന്നാലെ ഷൂട്ടിങ് സെറ്റില്‍ എത്തിയ ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘വെക്കേഷന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍’ എന്ന അടിക്കുറിപ്പോടെയായിരുന്നു സെറ്റില്‍ താടിയില്‍ കയ്യുംവെച്ചിരിക്കുന്ന ഒരു മനോഹര ചിത്രം താരം പങ്കുവെച്ചത്.
ഇതിന് പിന്നാലെയാണ് ഭാവന തന്റെ മറ്റൊരു ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം സന്തോഷകരമായ ആത്മാവാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഭാവന ഈ ചിത്രം പങ്കുവെച്ചത്.
ഭാവന നായികയാവുന്ന പുതിയ കന്നഡ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് മലയാളി സംവിധായകനായ സലാം ബാപ്പുവാണ്. ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡാര്‍ലിംഗ് കൃഷ്ണയാണ് നായകന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് മൈസൂരുവില്‍ ആരംഭിച്ചത്.
സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ സന്ദേശ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗശേഖര്‍ ആണ്. സത്യ ഹെഗ്ഡെയാണ് ഛായാഗ്രഹണം. 2010 മുതല്‍ കന്നഡ സിനിമകളില്‍ അഭിനയിച്ചുവരുന്ന ഭാവന അവിടുത്തെ മുന്‍നിര നായികയാണ്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ 99ലെ (തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക്) നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
2018 ലായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ സിനിമാ നിര്‍മാതാവായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
https://www.instagram.com/p/CGyxi59FSZr/?utm_source=ig_web_copy_link