27.8 C
Kottayam
Sunday, May 5, 2024

രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും; ഡോക്ടര്‍മാര്‍ക്ക് സംഭവിച്ചത് ഗുരതര വീഴ്ച

Must read

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനും ജുഡീഷ്യല്‍ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണ കുറുനിര്‍ദ്ദേശിച്ചു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായി.

രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടിയിരുന്നത് വിദഗ്ധ സംഘമായിരുന്നു. രാജ്കുമാര്‍ ക്രൂര മര്‍ദ്ദനത്തിനിരയായിട്ടും മരണ കാരണം ന്യൂമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് കണ്ടെത്തി. മുറിവുകളുടെ പഴക്കം നിര്‍ണയിച്ചില്ല. സംഭവത്തില്‍ ഡോക്ടര്‍മാരുടെ വീഴ്ചയും അന്വേഷിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.

റീ പോസ്റ്റ് മോര്‍ട്ടം നടത്താനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. ഒരാഴ്ചകം റീ പോസ്റ്റമോര്‍ട്ടത്തിന് നടപടികള്‍ പൂര്‍ത്തിയാക്കും. രാജ്കുമാറിനെ സംസ്‌കരിച്ച ഇടത്ത് പോലീസ് കാവലേര്‍പെടുത്തും. ഡോക്ടര്‍ ലാഘവത്തോടെ പോസ്റ്റ് മോര്‍ട്ടത്തെ സമീപിച്ചത്. ഈ റിപ്പോര്‍ട്ടുമായി കേസ് മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week