28.4 C
Kottayam
Tuesday, April 30, 2024

മദ്യപിച്ച് ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു! ഒടുവില്‍ നല്ലനടപ്പിന് തിരുവനന്തപുരത്തേക്ക്

Must read

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട എസ്.പി പോലീസ് ജീപ്പില്‍ മൂത്രമൊഴിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 10ന് കോഴിക്കോട് വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്.പിയാണ് ചാര്‍ജെടുത്ത ആദ്യദിവസം തന്നെ കീഴുദ്യോഗസ്ഥരെ വട്ടംകറക്കിയത്. സംഭവത്തെ തുടര്‍ന്ന് എസ്പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി അയച്ചു. പുതിയ എസ്.പി വരുന്നതറിഞ്ഞ് പോലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ എസ.പി നേരെ മദ്യശാല തേടിയാണ് പോയത്. രണ്ടു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് മദ്യത്തിലാറാടിയ ശേഷമാണ് മേലുദ്യോഗസ്ഥന്‍ ചാര്‍ജെടുക്കാനെത്തിയത്.

എസ്പിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മറ്റ് ഉദ്യോഗസ്ഥര്‍ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ജീപ്പില്‍ മദ്യക്കുപ്പി കണ്ടതോടെ കാര്യം മനസിലായി. എസ്പി പിന്നീട് താമസം ഹോട്ടലില്‍ നിന്നും പോലീസ് ക്ലബിലേക്ക് മാറ്റി. ഇവിടെയും മദ്യപാനം തുടര്‍ന്നു. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ സഹോദരന്‍ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോകുന്നതിനിടെ മദ്യ ലഹരിയിലായിരുന്ന ഇയാല്‍ വാഹനത്തില്‍ ഛര്‍ദിച്ചു. എന്നാല്‍ കൃത്യസ്ഥലത്ത് എത്താന്‍ പറ്റാതെ തിരിച്ചു കോഴിക്കോടേക്ക് വരുന്ന വഴി അദ്ദേഹം വാഹനത്തില്‍ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് ഡ്രൈവറാണ് ഇതെല്ലാം വൃത്തിയാക്കിയത്. തുടര്‍ന്ന് ക്ലബിലെ മുറിയിലെത്തിയ എസ്പി 2 ദിവസമായി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കമ്മീഷണര്‍ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ എത്തുമ്പോഴും എസ്പി മദ്യലഹരിയില്‍ തന്നെയായിരിന്നു. ഇക്കാര്യം കമ്മീഷണര്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. സംഭവം പുറത്തായതോടെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തി. എസ്പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ജൂണ്‍ 23ന് നല്ല നടപ്പിനായി തിരിച്ചയച്ചയക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week