30 C
Kottayam
Friday, April 26, 2024

മഴയ്ക്ക് നേരിയ ശമനം; ഒരാഴ്ചത്തേക്ക് മഴയുണ്ടാകില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ഒരു ജില്ലകളിലും ഇന്ന് മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെങ്കിലും എന്നാല്‍, ആശങ്കയ്ക്ക് വകയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ മാറിയതോടെ കടലും ശാന്തമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന മുന്നറിയിപ്പുകളെല്ലാം അധികൃതര്‍ പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയി തുടങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കടല്‍ പ്രക്ഷുബ്ദമായിരുന്നതിനാല്‍ ഒരാഴ്ചയില്‍ കൂടുതലായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നില്ല.

ഏഴാം തീയതി മുതല്‍ ഒരാഴ്ചയാണ് കേരളത്തിന് കനത്ത ദുരിതം വിതച്ച അതിശക്തമായ മഴ പെയ്തു തുടങ്ങിയത്. ദുരിത പെയ്ത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

സംസ്ഥാനത്ത് മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ അളവിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week