ടീച്ചര്‍മാരും പിടിഎയും ഉറക്കത്തിൽ ആണ്, വലിയ ദുരന്തം വരണം ഇവര്‍ ഉണരാന്‍.. വെെറലായി കുട്ടികളുടെ റെയിൽവേ ക്രോസിംഗ്
ടീച്ചര്‍മാരും പിടിഎയും ഉറക്കില്‍ ആണ്, വലിയ ദുരന്തം വരണം ഇവര്‍ ഉണരാന്‍…’ എന്ന തലക്കെട്ടോടുകൂടി രോഷത്തോടെ പ്രതികരിച്ച് ഒരു വീഡിയോ. അത്രത്തോളം അപകടം വിളിച്ചുവരുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. സ്‌കൂളിന് മുന്നിലുള്ള റെയില്‍വേ ട്രാക്കിലേക്ക് ഓടി കയറുന്ന കുട്ടികളുടെ ദൃശ്യമാണ് വിഡിയോയില്‍. സ്‌കൂള്‍ വിട്ടശേഷം പുറത്തേക്ക് ഓടിയെത്തുന്ന കുഞ്ഞുങ്ങള്‍ അതേ വേഗത്തില്‍ തന്നെ ട്രാക്ക് മുറിച്ച് കടക്കുകയാണ്. ട്രെയിന്‍ വരുന്നുണ്ടോ എന്നു പോലും നോക്കാതെയാണ് കുഞ്ഞുങ്ങള്‍ ഓടുന്നത്. ട്രാക്കിനപ്പുറം നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷയിലേക്കാണ് കുഞ്ഞുങ്ങള്‍ ഓടുന്നത്. കാഞ്ഞങ്ങാട് അജാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വിഡിയോയുടെ തലക്കെട്ടില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ വൈറലായതോടെ പ്രതികരണവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി.
വീഡിയോ കാണാം
https://youtu.be/ahm2pNmuQME