കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവ്; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ് പ്രതി നസീം

തിരുവനന്തപുരം: നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവെന്നാണ് നസീം പറയുന്നത്. ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റിനു മറുപടിയുമായാണ് നസീം രംഗത്തെത്തിയത്. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് നസീം പുതിയ ചിത്രം അപ്‌ലോഡ് ചെയ്തത്. ആ ചിത്രത്തിനു താഴെ ‘നീയൊക്കെ എങ്ങനെ തോല്‍ക്കും. അമ്മാതിരി കോപ്പിയടി അല്ലേ’യെന്ന് ഒരാള്‍ ചോദിച്ചു. ഈ കമന്റിന് മറുപടി ആയായിരുന്നു നസീമിന്റെ കമന്റ്. ‘കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്. ഒന്നു പോടേ’ എന്നായിരുന്നു നസീമിന്റെ കമന്റ്. വിവാദമായതിനെത്തുടര്‍ന്ന് ചിത്രം നീക്കം ചെയ്തിട്ടുണ്ട്.

അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ നസീം ഇത്തരത്തില്‍ കമന്റിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News