മാവോയിസ്റ്റുകളാണെന്ന് അലനും താഹയും സമ്മതിച്ചു; എഫ്.ഐ.ആര്‍ തയ്യാറാക്കി പോലീസ്
കോഴിക്കോട്: കോഴിക്കോട് പിടിയിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസിന്റെ എഫ്.ഐ.ആര്‍. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് പോലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍. പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അലന്റെ ബാഗില്‍നിന്നു മാവോവാദി അനുകൂല നോട്ടീസുകള്‍ പിടിച്ചെടുത്തു.
അലന്‍ ഷുഹൈബും താഹയും സിപിഐ മാവോയിസ്റ്റുകളാണെന്നു സമ്മതിച്ചതെന്നും പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്കു മാറ്റിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുമേല്‍ ചുമത്തിയ യുഎപിഎ നീക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവ. പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. യുഎപിഎ ഒഴിവാക്കുന്നതു സംബന്ധിച്ചു സര്‍ക്കാരില്‍നിന്നു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.