ചിറ്റൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്

ചിറ്റൂര്‍: ചിറ്റൂര്‍ കല്യാണപ്പേട്ട കോരിയാര്‍ച്ചള്ളയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാര്‍ഥികളടക്കം അമ്പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസുടമ ശശിധരന്‍ (50), വിദ്യാര്‍ഥികളായ നിമ, ഉണ്ണിമായ, മറ്റു യാത്രക്കാരായ പ്രീത (45), കൃഷ്ണന്‍ (55), ശശികുമാര്‍ (60), ദേവു (45) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ശശീധരന്റെ കാലൊടിഞ്ഞതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സ്‌കൂള്‍ സമയമായതിനാല്‍ ബസില്‍ കൂടുതലും വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ചിറ്റൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും സമീപവാസികളും ചേര്‍ന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോസിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷം മറിയുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News