സുപ്രിയ തന്റെ ആദ്യ പ്രണയിനിയല്ല; ഓസ്‌ട്രേലിയയില്‍ പഠിക്കുമ്പോള്‍ തന്റെ മനസുകീഴടക്കിയ സുന്ദരിയെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചയാളാണ് പൃഥ്വിരാജ്. പൃഥിയെ പോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും ധാരാളം ആരാധകരുണ്ട്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്.
എന്നാല്‍ തന്റെ മറ്റൊരു പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വി. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി. എന്തായാലും പൃഥിയുടെ ആദ്യപ്രണയത്തിന്റെ കഥ ഏറ്റെടുത്തിരിക്കുയാണ് ആരാധകര്‍.