KeralaNewsRECENT POSTS
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടത്തോടെ പനി; കോഴിക്കോട് സ്‌കൂള്‍ അടച്ചു
കോഴിക്കോട്: അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടമായി പനി ബാധിച്ചതോടെ സ്‌കൂള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു. കോഴിക്കോട് ആനയാംകുന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കൂട്ടമായി പനിബാധയുണ്ടായത്.
42 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പിടിച്ചതോടെയാണ് രണ്ടു ദിവസത്തേയ്ക്ക് സ്‌കൂള്‍ അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News